കൊല്ലം:ലൈഫ് മിഷൻ പുതുചരിത്രം രചിക്കുകയാണ്.സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി, 100 ദിവസം കൊണ്ട് ലൈഫ് മിഷൻ പൂർത്തിയാക്കിയത് 20,073 വീടുകളാണ്.പൂർത്തിയായ 20073 വീടുകളുടെ താക്കോൽ ദാനവും 41439 പുതിയ
ഗുണഭോക്താക്കളുടെ കരാർ പ്രഖ്യാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവ്വഹിക്കും.
കൊല്ലം കൊറ്റങ്കര മെക്കോണിൽ നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണൻ കുട്ടി, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ലൈഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ സംസ്ഥാനത്ത് പൂർത്തിയായ ആകെ വീടുകളുടെ എണ്ണം 3,42,156 ആണ്.ഇതുകൂടാതെ 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.ഇതിൽ 67,000-ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.