IndiaNEWS

ഇന്ത്യയിലെ ചില അതിവേഗ ട്രെയിനുകൾ

ന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനായി 1969 ൽ തുടങ്ങിയതാണ് രാജധാനി എക്സ്പ്രസ്.രാജധാനി എക്സ്പ്രസ് എന്ന് പറയുന്നത് മറ്റ് സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളുമായോ വലിയ നഗരങ്ങളുമായോ ന്യൂഡൽഹിയെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേ നടത്തുന്ന പാസഞ്ചർ ട്രെയിനുകളുടെ ഒരു നിരയാണ്. ഈ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും അഭിമാനകരമായ ട്രെയിനുകളായിട്ടാണ് കാണുന്നത്. സാധാരണ ട്രെയിനുകളിൽ നിന്ന് അൽപ്പം വ്യത്യസ്തമാണ് രാജധാനി എക്സ്പ്രസുകൾ.
അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് രാജധാനി എക്സ്പ്രസുകളുടെ പിറവി. 48 രാജധാനികൾ ഇപ്പോൾ രാജ്യത്ത് സർവ്വീസ് നടത്തുന്നുണ്ട്.
കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്.

രാജധാനി, ശതാബ്ദി എന്നീ മുന്തിയ തീവണ്ടികളിലെ യാത്രാനിരക്കുകൾ താങ്ങാൻ കഴിയാത്ത സാധാരണക്കാർക്കായി മുന്നോട്ട് വച്ച പൂർണ്ണമായും ശീതികരിക്കപ്പെട്ട എക്സ്പ്രസ്സ് തീവണ്ടികളാണ് ഗരീബ് രഥ്2005ൽ അന്നത്തെ റയിൽവേ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവാണ് ഗരീബ് രഥം ആവിഷ്കരിച്ചത്. പാവങ്ങളുടെ രഥം എന്ന അർത്ഥമുള്ള പേരോട് കൂടിയ ഈ തീവണ്ടിക്ക് മറ്റ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് തീവണ്ടികളുടെ അതേ സൗകര്യങ്ങളും വേഗതയുമാണ് ഉള്ളത്. നിലവിൽ 50ൽ അധികം പാതകളിൽ ഗരീബ് രഥ് ഓടുന്നുണ്ട്.

ഇന്ത്യയിലെ പ്രധാന നഗരങ്ങളെ കൂട്ടിയിണക്കി സർവീസ് നടത്തുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ അതിവേഗ നോൺ സ്റ്റോപ്പ് ട്രെയിൻ ആണ് തുരന്തോ എക്സ്പ്രസ് . മണിക്കൂറിൽ 130 കിലോമീറ്റർ ആണ് ഈ തീവണ്ടിയുടെ ശരാശരി വേഗത. സംസ്ഥാന തലസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും ബന്ധിപ്പിച്ച് അമ്പതോളം തുരന്തോ എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.2009 റ് മൻമോഹൻസിങ്ങിന്റെ കാലത്താണ് ഇത് ആരംഭിച്ചത്.52 തുരന്തോകൾ  ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു.
ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ  മൻമോഹൻസിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോഴാണ് ഇതും ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി എന്ന വിശേഷണത്തോടെ 2016 ഏപ്രിൽ 5 മുതൽ ഡെൽഹിയിൽ നിന്നും ആഗ്രയിലേക്ക് ഓടിത്തുടങ്ങിയ തീവണ്ടിയാണ് ഗതിമാൻ എക്സ്പ്രസ് (Gatimaan Express).മണിക്കൂറിൽ 160 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ കൂടിയാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡി മുൻകൈയെടുത്ത് കൊണ്ടു വന്നതാണ് ഗതിമാൻ എക്സ്‌പ്രസ്.
നാലു വർഷത്തെ ആസൂത്രണത്തിനും നിർമ്മാണത്തിനും പരീക്ഷണത്തിനും ശേഷം 2019 ഫെബ്രുവരി 15 മുതൽ ഓടിത്തുടങ്ങിയ ട്രെയിനുകളാണ് വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ.പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരമാണ് വന്ദേഭാരതുകളുടെ നിർമ്മാണം.
സ്വാതന്ത്ര്യം ലഭിച്ച് എഴുപത്തഞ്ചാണ്ടു പിന്നിടുമ്പോൾ വികസിത രാജ്യങ്ങൾക്കൊപ്പമെത്തും വിധം ഇന്ത്യൻ ജനജീവിതത്തിന്‍റെ വേഗതയും നിലവാരവും വർധിപ്പിക്കാനാണ് വന്ദേ ഭാരത് ട്രെയിന്‍ കൊണ്ട് കേന്ദ്ര ഗവണ്മെന്റും റെയിൽവേ വകുപ്പും ലക്ഷ്യം വക്കുന്നത്. പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നോ രണ്ടോ അതിവേഗ തീവണ്ടികളെകുറിച്ചല്ല, മറിച്ച് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും അതിവേഗ തീവണ്ടികൾ ഓടിക്കാൻ കഴിയുന്നതും നാടിന്റെ തലവര മാറ്റുന്നതുമായ ഒരു വൻകിട പദ്ധതി ആണിത്. ആദ്യം ഒന്നോ രണ്ടോ റൂട്ടിൽ പരീക്ഷണാർത്ഥം ഓടിച്ച് വിജയിപ്പിച്ച ശേഷം വന്ദേ ഭാരത് തീവണ്ടികൾ രാജ്യത്തൊട്ടാകെ യുദ്ധകാലാടിസ്ഥാനത്തിൽ വ്യാപിപ്പിക്കാനാണ് റെയില്‍വേ നീക്കം നടത്തുന്നത്.

Back to top button
error: