കൊച്ചി:എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ തന്നെ സമീപിക്കാമെന്ന് ക്രൈസ്തവ മതമേലധ്യക്ഷൻമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
വിവിധ സഭാ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തവേയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്.കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.സഭാധ്യക്ഷന്മാരും ബിഷപ്പുമാരും അടക്കം 8 പേരായിരുന്നു കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.എന്ത് ആശങ്കയുണ്ടെങ്കിലും സ്വാതന്ത്ര്യത്തോടെ തന്ന സമീപിക്കാമെന്ന് ബിഷപ്പുമാരോട് മോദി അറിയിച്ചു. മതമേലധ്യക്ഷന്‍മാരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് തന്റെ ഊര്‍ജ്ജമെന്നും പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.
മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ,പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ , മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ , ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്ബില്‍ , ജോസഫ് മാര്‍ ഗ്രിഗോറിയോസ് , മാര്‍ മാത്യു മൂലക്കാട്ട് , മാര്‍ ഔഗിന്‍ കുര്യാക്കോസ് , കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.