FoodNEWS

മാമ്പഴം :രുചിയിൽ മാത്രമല്ല ആരോഗ്യഗുണത്തിലും ഒന്നാമൻ

മ്മുടെ നാട്ടിൽ മാമ്പഴത്തിന്റെ കാലമാണിപ്പോൾ.രുചിയിൽ മാത്രമല്ല ആരോഗ്യഗുണത്തിലും മാമ്പഴം മുന്നിട്ടു നിൽക്കുന്നു.പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകൂടിയാണ്.
ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് മാങ്ങ. കാൻസറിനെ പ്രതിരോധിക്കുന്നതിന് ബീറ്റാ കരോട്ടിൻ സഹായിക്കുന്നുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകൾ മാങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ, ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുള്ള മാങ്ങ കഴിച്ചു കഴിഞ്ഞാൽ ഏറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മാങ്ങയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി എന്നിവ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്.ചർമത്തിലെ അധികമുള്ള എണ്ണമയം അകറ്റാനും കേടുപാടുകൾ പരിഹരിക്കാനും മാങ്ങ സഹായിക്കുന്നു.മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ, കോപ്പർ, ഫോളേറ്റ്, വിവിധ ബി വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവ ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

Back to top button
error: