വാഷിംഗ്ടണ്‍ : ഇന്ത്യക്കാര്‍ക്കായി ഈ വര്‍ഷം പത്തു ലക്ഷത്തിലധികം വീസകൾ അനുവദിക്കുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പിലെ തെക്കനേഷ്യ വിഭാഗം അസിസ്റ്റന്‍ഡ് സെക്രട്ടറി ഡോണാള്‍ഡ് ലു പറഞ്ഞു.
അമേരിക്കയില്‍ പഠനത്തിനു ശ്രമിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും വീസ അനുവദിക്കും. എച്ച്-1ബി പോലുള്ള കുടിയേറ്റയിതര വര്‍ക്ക് വീസകള്‍ക്ക് മുന്‍ഗണന ഉണ്ടാകുമെന്നും പിടിഐ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ലു കൂട്ടിച്ചേര്‍ത്തു.