HealthNEWS

മുഖക്കുരു മാറാൻ ചില എളുപ്പവഴികൾ

ചില ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്.ഈ പ്രശ്നങ്ങളെ എളുപ്പത്തിൽ മറികടക്കാൻ ചില കുറുക്കുവഴികളുണ്ട്.ഏറ്റവും പ്രധാനം ചര്‍മ്മ സംരക്ഷണം തന്നെയാണ്‌..പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കാൻ ശ്രദ്ധിക്കണം.ദിവസവും എട്ട്‌ ഗ്ലാസ്സില്‍ കുറയാതെ വെള്ളം കുടിക്കുക.


മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം.മോസ്‌ച്ചറയിസിങ്ങ്‌ ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്‌.

Signature-ad

ഉരുളക്കിഴങ്ങ്‌ മുറിച്ച്‌ മുഖക്കുരുവിന്‌ മുകളിലായി 10 മിനിറ്റ്‌ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും. മുഖക്കുരു മാത്രമല്ല ചൂടുകുരുവിനും ഈ വിദ്യ നല്ലതാണ്‌.

മഞ്ഞളും വേപ്പും കൂടെ ചേര്‍ത്തു മുഖത്തിടുന്നത്
മുഖക്കുരുവിന് നല്ലതാണ്.

പനിനീരും(Rose Water) നാരങ്ങ നീരും ചേര്‍ത്തു
മുഖത്തിടുക, 20 മിനിട്ട് കഴിഞ്ഞു കഴുകാം.

തക്കാളി മുഖത്തു തേക്കുന്നത് മുഖക്കുരുവിന്
നല്ലത്, 45 മിനിട്ട് കഴിഞ്ഞു കഴുകാാം

.

ചന്ദനത്തില്‍ പനിനീര്‍ ചേര്‍ത്തു മുഖത്തിടാം,20
മിനിട്ട് കഴിഞ്ഞു കഴുകാം.

നാരങ്ങ നീര് തേക്കുന്നത് മുഖക്കുരുവിന്‍റെ വലിപ്പം കുറയ്ക്കും.

ജാതിക്ക (jaiphal, nutmeg) പാലില്‍ ചാലിച്ച്
മുഖത്തു ഇടുക ,2 മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

കറുവപ്പട്ട പൊടിച്ചതില്‍ തേന്‍ ചേര്‍ത്തു രാത്രി
കിടക്കുന്നതിനു മുന്‍പ് മുഖക്കുരുവില്‍ ഇടുക,
രാവിലെ കഴുകിക്കളയാം

ഓറഞ്ച് തൊലി പൊടിച്ചത് വെള്ളത്തില്‍ ചാലിച്ച്
മുഖത്തിടുന്നത് മുഖക്കുരുവിന് നല്ലതാണ്

 

പുതിന ഇലയുടെ നീര് രാത്രി കിടക്കുന്നതിനു
മുന്‍പ് മുഖക്കുരുവില്‍ പുരട്ടുക.

ഉലുവയില അരച്ചത്‌ രാത്രി ഇടുക 15 മിനിട്ട്
കഴിഞ്ഞു കഴുകാം.

 

ഞാവല്‍പ്പഴം (strawberry )മുഖത്തു തേക്കുന്നത്
മുഖക്കുരുവിന് നല്ലത് , 20-30 മിനിട്ട് കഴിഞ്ഞു
കഴുകാം.

കറ്റാര്‍ വാഴയുടെ കുഴമ്പ് (Aloe Vera jel)
മുഖത്തിടുന്നത് മുഖക്കുരുവിന് നല്ലതാണ്.

Back to top button
error: