KeralaNEWS

ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതാണ് ശരി: അശോകൻ ചരുവിൽ

ർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്ത് അപ്പം വിൽക്കുന്നവരെക്കുറിച്ചു സംസാരിക്കുന്ന സി.പി.ഐ.എം. സെക്രട്ടറി..! ഈ മഹാത്ഭുതമാണ് ഇപ്പോൾ കെ.റെയിൽ വിരുദ്ധ ബുദ്ധിജീവികൾ പരിഹാസത്തോടെ പങ്കുവെച്ചു കൊണ്ടിരിക്കുന്നത്.
“മനുഷ്യർ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്” എന്നു കേട്ടിട്ടുണ്ട്. മാത്രമല്ല; കേട്ടവയിൽ വെച്ച് അതൊരു മഹത്തായ വാക്യവുമാണ്. പക്ഷേ അപ്പമില്ലാതെ ജീവിക്കാനാവുന്ന മനുഷ്യനെക്കുറിച്ച് ഇതുവരെ ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല.
നാനാജാതി മതസ്ഥരായ നമ്മുടെ നവബ്രാഹ്മണിസ്റ്റുകൾ / നവനാസികൾ കെ.റെയിലിൻ്റെ വിരോധികളാണെങ്കിലും സ്പീഡിൻ്റെ ആരാധകരാണ്. അതാണല്ലോ അവർ ആർത്തുവിളിച്ച് പിറകെ ഓടി വന്ദേഭാരത ട്രെയിനിൻ്റെ സ്പീഡ് കൂട്ടാൻ ശ്രമിക്കുന്നത്. മാത്രമല്ല എപ്പോഴും സാങ്കേതികവിദ്യയെക്കുറിച്ച് അവർക്ക് അതിരുകടന്ന മതിപ്പാണ്. പുതിയ രണ്ടായിരത്തിൻ്റെ നോട്ടിൽ ചിപ്പുണ്ടെന്നും വന്ദേഭാരതത്തിൽ ഘടിപ്പിച്ച ചിപ്പിന് പാളത്തിലെ വളവുകളെ നിവർത്തി ഓടാനുള്ള കഴിവുണ്ടെന്നും അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു. പക്ഷേ അപ്പവും മീൻകുട്ടയും കൊണ്ട് അവരുടെ സാന്മ്രാജ്യത്തിൽ കയറാൻ ആരെങ്കിലും വന്നാൽ അവർ പൊറുക്കുകയില്ല.
പെരുമ്പാവൂരിലെ പണിയിടത്തിൽ നിന്നും ശരീരത്തിലെ മണ്ണും വിയർപ്പും കഴുകിക്കളഞ്ഞ് പുതിയ കുപ്പായമിട്ട് നെടുമ്പാശ്ശേരിയിലേക്ക് വിമാനം കയറാൻ വരുന്ന ബിഹാർ / ഒഡീഷ / ബംഗാൾ തൊഴിലാളികളെ കാണുമ്പോൾ ആരെങ്കിലും അസ്വസ്ഥരാവുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അവൻ്റെ പേരാണ് നവബ്രാഹ്മണിസ്റ്റ്. അവനെ സംബന്ധിച്ചേടത്തോളം സാങ്കേതികവിദ്യ/ വികസനം എന്നു പറഞ്ഞാൽ പണിയെടുക്കുന്നവനെ പടിക്കു പുറത്തു നിർത്തുക എന്നതാണ്.
പലഹാരക്കൂടയും മീൻകുട്ടയുമായി ചിലർ എം.വി.ഗോവിന്ദൻ മാഷ്ടെ കൈപിടിച്ച് കയറിവരുമ്പോൾ അവന് സഹിക്കാനാവുകയില്ല.
അശോകൻ ചരുവിൽ
17 04 2023
✍️ Asokan Charuvil

Back to top button
error: