ന്യൂഡൽഹി:കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര റയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.പദ്ധതി അടഞ്ഞ അധ്യായമാണെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു.
സംസ്ഥാനത്തിന് അനുവദിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
കെ-റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കെ-റെയില്‍ പദ്ധതിയെക്കുറിച്ച് കേന്ദ്രമന്ത്രി സംസാരിക്കുമ്ബോള്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും അവിടെ സന്നിഹിതനായിരുന്നു.വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 25 ന് ഫ്ലാഗ് ഓഫ് ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.