പന്തളം:കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലൻ മരിച്ചു.
പന്തളം, കുരമ്പാല മാധവം വീട്ടിൽ ജയചന്ദ്രൻ – മായ ദമ്പതികളുടെ രണ്ടാമത്തെ മകൻ മഹാദേവൻ(10) ആണ് മരിച്ചത്.
പന്തളം – മാവേലിക്കര റോഡിൽ ഇടപ്പോൺ ജംഗ്ഷന് സമീപത്ത് വച്ച് ഇന്നലെയായിരുന്നു അപകടം.വെണ്മണി ശാർങ്ഗക്കാവ് ദേവീക്ഷേത്രത്തിലെ വിഷു കെട്ടുകാഴ്ച ഉത്സവത്തിനായി ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മഹാദേവൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരണമടഞ്ഞത്.
നൂറനാട് പോലീസ് കേസെടുത്തിട്ടുണ്ട്. സഹോദരൻ മാധവ്.