കാസർകോട് :തീവണ്ടി തട്ടി മരിച്ച മധ്യവയസ്കനെ തിരിച്ചറിയാൻ പോലീസ് സഹായം തേടുന്നു.മഞ്ചേശ്വരം റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ ശനിയാഴ്ച വൈകുന്നേരം 3.45 ഓടെയാണ് അജ്ഞാത മൃതദേഹം കാണപ്പെട്ടത്. മരണപ്പെട്ടയാൾക്ക് ഏകദേശം 50 വയസ് പ്രായം തോന്നിക്കും എന്നാണ് കരുതുന്നത്.
മൃതദേഹം ഇപ്പോൾ മംഗൽപ്പാടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണപ്പെട്ട വ്യക്തിയെ കുറിച്ച് എന്തെങ്കിലും സൂചനയോ, വിവരമോ,ലഭിക്കുന്നവർ മഞ്ചേശ്വരം പോലീസ് സ്റ്റേഷനുമായോ,താഴെപ്പറയുന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം എന്ന് എസ്.ഐ.എൻ.അൻസാർ അഭ്യർത്ഥിക്കുന്നു.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഫോൺ: 9497 928800 .മഞ്ചേശ്വരം: ഇൻസ്പെക്ടർ: 9497 947263 .സബ് ഇൻസ്പെക്ടർ : 949798 O926.