NEWSPravasi

കേരളത്തിൽനിന്ന് യുഎഇയിലേക്ക് പുതിയ സർവീസുകളുമായി എയർ ഇന്ത്യ

തിരുവനന്തപുരം:കേരളത്തിൽനിന്ന് യുഎഇയിലേക്ക് പുതിയ സർവീസ് ആരംഭിക്കാൻ എയർ ഇന്ത്യ. തിരുവനന്തപുരം – ദുബായ്, തിരുവനന്തപുരം-അബുദാബി സെക്ടറിൽ ആണ് പുതിയ സർവീസുകൾ ആരഭിക്കുന്നത്.
ഏപ്രിൽ 17 തിങ്കളാഴ്ച മുതലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ദുബായിലേക്കുള്ള എയർ ഇന്ത്യ പ്രതിവാര സർവീസുകളുടെ എണ്ണം 28 ആയും, അബുദാബിയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 40 ആയും ഉയരും.തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതൽ വിദേശ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. പ്രതിവാരം 70 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.

Back to top button
error: