IndiaNEWS

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു

പൂനെ:മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു.മുംബൈ- പുണെ ഹൈവേയിൽ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

മുംബൈയിലെ ഗൊറിഗാവിൽ നിന്നുള്ള  സംഘം സഞ്ചരിച്ച സ്വകാര്യ ബസാണ് അപകടത്തില്‍ പെട്ടത്.പുലര്‍ച്ചെ 4.50ഓടെ ഷിന്‍ഗ്രോബ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

Signature-ad

മുംബൈയിലെ സിയോന്‍, ഗൊറിഗാവ്, പല്‍ഘാഡ് ജില്ലയിലെ വിരാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരും പരുക്കേറ്റവരും. പരുക്കേറ്റവരെ ഖോപോലി റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: