IndiaNEWS

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോ ഏതായിരിക്കും ?

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫോട്ടോ ഏതാണെന്ന് അറിയാമോ? വിൻഡോസ് എക്സ്പിയിലെ
ഡിഫോള്‍ട്ട് വാള്‍പേപ്പറായി വന്ന ഐക്കണിക് ചിത്രം ഓര്‍മ്മയില്ലെ, പച്ച പുതച്ച ആ താഴ്‌വാരം.ബ്ലിസ് എന്നറിയപ്പെടുന്ന ഈ ഡെസ്ക്ടോപ്പ് വാള്‍പേപ്പറാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫോട്ടോ.
 

1996 ജനുവരിയില്‍ കാലിഫോര്‍ണിയയില്‍ ഭാവി വധുവിനെ കാണാന്‍ പോകുമ്ബോള്‍ ഫോട്ടോഗ്രാഫര്‍ ചക്ക് ഒ റിയര്‍ എന്നയാളാണ് ദി ബ്ലിസ് എന്ന ചിത്രം എടുത്തത്. നാഷണല്‍ ജിയോഗ്രാഫിയില്‍ ജോലി ചെയ്തിരുന്ന ചക്ക് ഒ റിയര്‍ എപ്പോഴും ഒരു ക്യാമറ കൈവശം വയ്ക്കാറുണ്ടായിരുന്നു.വഴിയരികില്‍ കാണുന്ന നല്ല സ്ഥലങ്ങള്‍ അദ്ദേഹം ക്യാമറയില്‍ പകര്‍ത്തും.

പച്ചപുല്ല് പിടിച്ച്‌ നില്‍ക്കുന്ന കുന്നിന്‍ പുറവും ആകാശത്ത് മനോഹരമായ വെളുത്ത മേഘങ്ങളും ഉള്ള ശൈത്യകാല ദിനമായിരുന്നു അത്.മനോഹരമായ ആ സ്ഥലത്ത് എത്തിയപ്പോള്‍ രണ്ട് ക്ലിക്ക് ചെയ്യാതിരിക്കാന്‍ ചക്ക് ഒ റിയറിന് കഴിയുമായിരുന്നില്ല.എന്നാൽ ഒരു ദിവസം താന്‍ എടുക്കുന്ന ഈ ചിത്രം ലോകമെമ്ബാടുമുള്ള കമ്ബ്യൂട്ടറുകളിൽ ഡിഫോള്‍ട്ട് ഡെസ്‌ക്‌ടോപ്പ് ഇമേജായി മാറുമെന്ന് അറിയാതെയായണ് ഇദ്ദേഹം മാമിയ RZ67 ഫിലിം ക്യാമറയില്‍ ഈ മനോഹര ദൃശ്യം പകര്‍ത്തിയത്.

Signature-ad

ചക്ക് ഒ റിയര്‍ ഈ ചിത്രങ്ങൾ ഫോട്ടോ സ്റ്റോക്ക് ഏജന്‍സിയായ കോര്‍ബിസിന് നല്‍കി.പിന്നീട്, മൈക്രോസോഫ്റ്റ് ഈ ചിത്രം ഏറ്റെടുക്കുകയായിരുന്നു.ലാഡ്‌ബൈബിള്‍ റിപ്പോര്‍ട്ട് അനുസരിച്ച്‌ മൈക്രോസോഫ്റ്റിന്റെ ബ്ലിസ് ഫോട്ടോയ്‌ക്കായി ചക്ക് ഒ റിയറിന് ഒരു ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് വിവരം അതായത് 81 ലക്ഷത്തിലേറെ രൂപ!

മൈക്രോസോഫ്റ്റ് എക്‌സ്‌പിക്ക് വേണ്ടി ഉപയോഗിച്ചിരുന്നത് ചക്ക് ഒ റിയറിന്‍റെ മഞ്ഞുകാല ഫോട്ടോയാണ് ഇത്.

Back to top button
error: