KeralaNEWS

ചീറിപ്പായില്ല വന്ദേ ഭാരത്;കെ റയിലിന് ബദലുമല്ല

മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് യാത്രയുടെ സമയത്തിൽ ഉണ്ടാവുന്ന കുറവാണ്.ഉയർന്ന ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യുന്ന യാത്രക്കാരന്റെ ലാഭവും ഇതുതന്നെയാണ്.

 

Signature-ad

എന്നാൽ കേരളത്തിൽ വന്ദേ ഭാരത് എക്സ്‌പ്രസ് ചീറിപ്പായില്ല.മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ പോകാനാവില്ലെന്നതാണ് യാഥാർത്ഥ്യം.തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ മാക്സിമം സ്പീഡ് 80/90 kmph , അത് കഴിഞ്ഞാൽ ഷൊർണൂർ – കണ്ണൂർ100-110 kmph.വന്ദേ ഭാരത് അല്ല ഏതു വണ്ടിയായലും ഈ വേഗതയിൽ മാത്രമേ നിലവിലെ സാഹചര്യത്തിൽ കേരളത്തിലൂടെ ഓടിക്കാൻ പറ്റൂകയുള്ളൂ.

 

വന്ദേഭാരത് എക്സ്‌പ്രസ്
തിരുവനന്തപുരം-കണ്ണൂർ റൂട്ടിൽ(501 km) ഓടിയെത്താൻ എടുക്കുന്നത്
ഏഴ് മണിക്കൂറാണ്.അതായത് ആവറേജ് 71KM / hr. സ്റ്റോപ്പുകൾ:8

 

കെ റയിൽ
കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ.സ്റ്റോപ്പുകളുടെ എണ്ണം 11.

Back to top button
error: