KeralaNEWS

വന്ദേഭാരത് പാലക്കാട് ജംഗ്ഷനിൽ എത്തി

പാലക്കാട്: കേരളത്തിന് അനുവദിച്ച  അതിവേഗ തീവണ്ടിയായ വന്ദേഭാരത് എക്സ്‌പ്രസ് പാലക്കാട് ജംഗ്ഷനിൽ എത്തി.ചെന്നൈയിൽ നിന്നാണ് ട്രെയിൻ എത്തിയത്.ട്രെയിൻ വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തിക്കും.
കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിൻ ഈ മാസം 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം -കണ്ണൂർ റൂട്ടിലാകും ട്രെയിൻ സർവ്വീസ്.ഇതിനുള്ള ഒരുക്കങ്ങൾ റെയിൽവെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിവേഗം പുരോഗമിക്കുകയാണ്. .
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്കുള്ള 501 കിലോമീറ്റർ ദൂരം താണ്ടാൻ വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ ഏകദേശം 7 മണിക്കൂർ എടുക്കുമെന്നാണ് വിവരം.നിലവിൽ കെഎസ്ആർടിസിയുടെ മിന്നൽ ബസുകൾ 9 മണിക്കൂർ കൊണ്ട് ഈ‌ ദൂരം ഓടിയെത്തുന്നുണ്ട്.

Back to top button
error: