പുതിയ വെള്ളക്കരം നിലവിൽ വന്നതോടെ പരാതികളും ഏറിയിരിക്കുകയാണ്.നൂറും ഇരുന്നൂറും രൂപ മാസം അടച്ചിരുന്ന പലർക്കും 5000-ന് മുകളിലാണ് പുതിയ ബില്ലിൽ വന്നിരിക്കുന്നത്.ഇത് വൻ പ്രതിഷേധത്തിനും ഇടവരുത്തിയിട്ടുണ്ട്.വേനൽക്കാ ലമായതിനാൽ തന്നെ ആഴ്ചയിൽ ഒന്നോ, അല്ലെങ്കിൽ മാസത്തിൽ അഞ്ചോ ആറോ തവണ മാത്രമാണ് വെള്ളം ലഭിക്കുന്നത്.അതും കഷ്ടിച്ച് ഒരു മണിക്കൂറോ മറ്റോ മാത്രവും.
- വേനൽക്കാലമയതിനാൽ ജല ഉപയോഗം കൂടിയിരിക്കാം.എന്നാലും ഇത്രയും വരുമോ എന്നാണ് ഉപയോക്താക്കളുടെ ചോദ്യം.പൈപ്പിന് ലീക്ക് ഉണ്ടോന്നു നോക്കുക, വാൽവ് അടച്ചതിനു ശേഷവും മീറ്റർ കറങ്ങുന്നുണ്ടോന്ന് നോക്കുക..തുടങ്ങിയ ഉപദേശങ്ങളാണ് പരാതിയുമായി ചെല്ലുന്നവർക്ക് വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
പുതിയ വെള്ളക്കരം: വർധന ഇങ്ങനെ
- മാസം 5000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് പ്രകാരം 22.05 രൂപയായിരുന്നു ബില്ല്. പുതിയ നിരക്ക് പ്രകാരം 72.05 രൂപയാവും. 50 രൂപയുടെ വർധനവാണ് ഉണ്ടാവുക. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 100 രൂപ കൂടും.
- മാസം 10,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 44.1 രൂപയായിരുന്നു. പുതിയത് 144.1 രൂപയാണ്. 100 രൂപയുടെ വർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 200 രൂപ കൂടും.
- മാസം 15,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 71.65 രൂപയായിരുന്നു. ഇപ്പോൾ 221.65 രൂപയാവും. 150 രൂപയുടെ വർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 300 രൂപ കൂടും.
- മാസം 20,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 132.4 രൂപയാണ്. പുതിയ നിരക്ക് 332.4 രൂപയാവും. 200 രൂപയുടെ വർധന മാസവും രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 400 രൂപയുടെ വർധനയുമുണ്ടാകും
- മാസം 25,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 193 രൂപയായിരിക്കും. പുതിയ നിരക്ക് 443 രൂപയാവും. 250 രൂപയുടെ വർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 500 രൂപ കൂടും
- മാസം 30,000 ലിറ്റർ വരെ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് പ്രകാരം 396.9 രൂപയാണ് ബില്ല്. പുതിയ നിരക്കിൽ ഇത് 696.9 രൂപയാവും. 300 രൂപയുടെ വർധനയുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 600 രൂപ കൂടും
- മാസം 40,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 529.2 രൂപയാണ്. പുതിയ നിരക്ക് 929.2 രൂപയാണ്. 400 രൂപയുടെ വർധന മാസം തോറുമുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 800 രൂപ കൂടും.
- മാസം 50,000 ലിറ്റർ ഉപയോഗിക്കുന്നവർക്ക് പഴയ നിരക്ക് 772 രൂപയാണ്. പുതിയ നിരക്ക് 1,272 രൂപയാണ്. 500 രൂപയുടെ വർധനവുണ്ടാകും. രണ്ട് മാസം കൂടുമ്പോൾ വരുന്ന ബില്ലിൽ 1000 രൂപ കൂടും.
- മാസം 50000 ലിറ്ററിൽ അധികം ഉപയോഗിക്കുന്നവർക്ക് 1272 രൂപയാണ് പുതിയ സ്ലാബിലെ അടിസ്ഥാന നിരക്ക്. തുടർന്നുള്ള ഓരോ 1000 ലിറ്ററിനും 54.10 രൂപ നിരക്കിൽ നൽകണം.