ടൊറന്റോ: കാനഡയില്‍ മുസ്ലിം പള്ളിക്ക് നേരെ ആക്രമം നടത്തിയ പ്രതി പിടിയില്‍. പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയവര്‍ക്ക് നേരെ കാര്‍ ഓടിച്ച് കയറ്റാന്‍ ശ്രമിക്കവേയാണ് അറസ്റ്റിലായത്.നേരത്തെ ഇയാൾ ഇസ്ലാം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയിരുന്നു.
ശരണ്‍ കരുണാകരന്‍ എന്നയാളാണ് അറസ്റ്റിലായതെന്നാണ് കനേഡിയന്‍ പൊലീസ് വ്യക്തമാക്കുന്നത്. ഏപ്രില്‍ 6-ന് രാവിലെ 6.55-ഓടെ ടൊറന്റോയിലെ ഒരു പട്ടണമായ മര്‍ഖാമിലായിരുന്നു സംഭവം