തിരുവനന്തപുരം: ചേര്‍ത്തല- മാരാരിക്കുളം സെക്ഷന്‍, കൊല്ലം പെരിനാട് എന്നിവിടങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
06442 കൊല്ലം– എറണാകുളം മെമു ഒന്നിടവിട്ട ദിവസങ്ങളില്‍ റദ്ദാക്കി. 9, 10, 12, 14, 16, 17, 19, 21, 23, 24, 26, 28, 30 എന്നീ തീയതികളിലാണ് റദ്ദാക്കിയത്. ഈമാസം 30 വരെ 06441 എറണാകുളം ജങ്ഷന്– കൊല്ലം ജങ്ഷന് മെമു എറണാകുളം ജങ്ഷന് കായംകുളം ജങ്ഷന്വരെയാകും സര്‍വീസ് നടത്തുക.
16128 ഗുരുവായൂര്‍– ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് 9, 12, 14, 16, 19, 21, 24, 26, 28, 30 തീയതികളില്‍ കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. 16127 ചെന്നൈ എഗ്മൂര്‍–ഗുരുവായൂര്‍ എക്സ്പ്രസ് 10, 11, 13 തീയതികളില്‍ തിരുവനന്തപുരം– കൊല്ലം സെക്ഷനില്‍ 1.40 മണിക്കൂര്‍ വൈകിയാകും സര്‍വീസ് നടത്തുക.
ഞായറാഴ്ചത്തെ 13352 ആലപ്പുഴ– ധന്‍ബാദ് എക്സ്പ്രസ്, തിങ്കളാഴ്ചത്തെ 13351 ധന്‍ബാദ്– ആലപ്പുഴ എക്സ്പ്രസ് എന്നിവ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.