IndiaNEWS

ഈസ്റ്റർ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ ഗോൾഡൻഖാന പള്ളി സന്ദർശിക്കും

ന്യൂഡൽഹി:ഈസ്റ്റർ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര
മോദി ഡൽഹിയിലെ ക്രിസ്ത്യൻ ദേവാലയം സന്ദർശിക്കും. ഡൽഹിയിലെ ഗോൾഡൻഖാന പള്ളിയാകും നരേന്ദ്ര മോദി സന്ദർശിക്കുക.
നാളെ വൈകിട്ട് 5 മണിക്കാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മലയാളി പുരോഹിതർ അടക്കമുള്ളവർ പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കും.
ക്രൈസ്തവരുമായി അടുക്കാൻ ബിജെപി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഇത്തരമൊരു അപ്രതീക്ഷിത ക്രൈസ്തവ ദേവാലയ സന്ദർശനം.ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥർ അടക്കമുള്ളവർ പള്ളിയിലെത്തി പരിശോധന നടത്തിയിരുന്നു.

Back to top button
error: