NEWSPravasi

മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ സാറ റേച്ചൽ (14) ആണ് മരിച്ചത്.പത്തനംതിട്ട കല്ലശേരി സ്വദേശിനിയാണ്.

ബുധനാഴ്ച വൈകിട്ട് കുഴഞ്ഞു വീണതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Back to top button
error: