കണ്ണൂര്‍ : സുരക്ഷാ വാഹനങ്ങളുടെ അകമ്പടി ഇല്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി.എറണാകുളത്തുനിന്ന് മാവേലി എക്സ്പ്രസില്‍ ഇന്നു പുലര്‍ച്ചെ 4.46ന് തലശ്ശേരിയില്‍ എത്തിയശേഷം പിണറായിയിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയുടെ വി ഐ പി സുരക്ഷാ വാഹനങ്ങളോടൊപ്പമുള്ള ആംമ്പുലൻസ് റെയില്‍വേ സ്റ്റേഷന് ബില്‍ഡിങ്ങിലെ ബീമിനടിയിലൂടെ കടന്നു പോകാന്‍ കഴിയാതെ കുടുങ്ങിയതോടെ മറ്റു അകമ്പടി വാഹനങ്ങളും തടസ്സപ്പെടുകയായിരുന്നു.തുടര്‍ ന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്.
പിന്നീട് ആംബുലന്‍സിന്റെ ടയറിന്റെ കാറ്റഴിച്ചാണ് വാഹനം മുന്നോട്ട് എടുത്തത്. മുഖ്യമന്ത്രി വീട്ടിലെത്തി ഏതാനും മിനിറ്റ് കഴിഞ്ഞാണ് അകമ്പടി വാഹനങ്ങള്‍ ഇവിടെ എത്തുന്നത്.