IndiaNEWS

അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

കൊച്ചി: വടക്കന്‍ പറവൂരിലെ അന്നപൂര്‍ണ ഹോട്ടലില്‍ അപ്രതീക്ഷിത അതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സ്റ്റാലിന്‍ അന്നപൂര്‍ണ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്.
തമിഴ്‌നാട് മുഖ്യമന്ത്രിയെ പെട്ടെന്ന് കണ്ടപ്പോള്‍ ഹോട്ടലിലുണ്ടായിരുന്നവരും ജീവനക്കാരും ആദ്യം അമ്പരന്നു. പിന്നീട് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം, കുശലം പറഞ്ഞ് ചിത്രങ്ങളും എടുത്ത ശേഷമാണ് സ്റ്റാലിന്‍ മടങ്ങിയത്.സ്റ്റാലിന്‍ ഇന്ന് രാവിലെ ചെന്നൈയ്ക്ക് മടങ്ങി.
തമിഴ്നാട്ടിലെ കോയമ്പത്തൂർ നിന്നുള്ള ഒരു വെജിറ്റേറിയൻ റെസ്റ്റോറന്റ് ശൃംഖലയാണ് അന്നപൂർണ.നിലവിൽ അന്നപൂർണ ഗ്രൂപ്പിന് കോയമ്പത്തൂരിലും തമിഴ്‌നാട്ടിലെ മറ്റ് നഗരങ്ങളിലും അടക്കം 20 ലധികം റെസ്റ്റോറന്റുകളുണ്ട്. 

Back to top button
error: