KeralaNEWS

വാഹനം രജിസ്റ്റർ ചെയ്യാനുള്ള  അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ

കൊച്ചി:വാഹനം രജിസ്റ്റർ ചെയ്യാനുള്ള  അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ.2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
രജിസ്റ്റർ ചെയ്യാതെ എസ്കവേറ്റർ വിൽപ്പന നടത്തിയതിന് എറണാകുളത്തെ പ്രമുഖ ജെസിബി ഡീലർക്കാണ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 271200 രൂപ പിഴയിട്ടത്.
2022 ഏപ്രിൽ മാസം അങ്കമാലി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസ്സിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  സുനിൽ കുമാർ ടി ആർ , ശ്രീറാം, മോട്ടോർ  വെഹിക്കിൾ ഇൻസ്പെക്ടർ താഹിറുദ്ധീൻ  എന്നിവർ നടത്തിയ വാഹന പരിശോധനയിലാണ്  രജിസ്റ്റർ ചെയ്യാതെ വാഹനം വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് എറണാകുളം ആർടിഒ ആയിരുന്ന പി എം ഷബീറിന്റെ  നിർദ്ദേശത്തെ തുടർന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുകയായിരുന്നു.

Back to top button
error: