തിരുവനന്തപുരം: സ്ത്രീകൾക്കെതിരെ അതിനിന്ദ്യമായ പരാമർശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.സി.പി.എമ്മിലെ സ്ത്രീകൾ തടിച്ചുകൊഴുത്ത് പൂതനകളെ പോലെയായി എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഞായറാഴ്ച തൃശൂരിൽ നടന്ന പരിപാടിക്കിടെയായിരുന്നു സുരേന്ദ്രന്റെ ഈ പരാമർശം.
‘സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ മറ്റ് സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ്-സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.