IndiaNEWS

കൈക്കൂലി കേസിൽ കർണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

ബംഗളൂരു: കൈക്കൂലിക്കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ അറസ്റ്റിൽ.മദല്‍ വിരുപക്ഷപ്പയാണ് അറസ്റ്റിലായത്.ഇദ്ദേഹം ചെയർമാനായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിലാണ് അറസ്റ്റ്.

 

Signature-ad

ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എംഎൽഎയായ വിരൂപാക്ഷപ്പയെ തുംകൂർ ക്യാത്‌സാന്ദ്ര ടോളിന് സമീപം വെച്ചാണ് ലോകായുക്ത പോലീസ് പിടികൂടിയത്.

 

മദല്‍ വിരുപക്ഷപ്പയ്ക്കു വേണ്ടി 40 ലക്ഷം രൂപ കൈക്കൂലി വാങ്ങവെ അദ്ദേഹത്തിന്റെ മകന്‍ പ്രശാന്ത് മദല്‍ നേരത്തേ അറസ്റ്റിലായിരുന്നു.കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍സിലേക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ടെന്‍ഡര്‍ ഉറപ്പാക്കുന്നതിനായാണ് ഈ പണം വാങ്ങിയതെന്നാണ് കേസ്. ഈ പണം പിടിച്ചെടുത്തതിനു പിന്നാലെ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പെടാത്ത എട്ടുകോടി രൂപ പിടിച്ചെടുത്തിരുന്നു.

Back to top button
error: