മസ്കറ്റ്: ഒമാന്റെ തെക്കൻ ഗവർണറേറ്റുകളിൽ ശക്തമായ മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും. ശക്തമായ മഴ രാജ്യത്ത് ഉണ്ടായിരിക്കും എന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിസ്‌വ, ലിവ, വാദി അല്‍ ജിസീ, മഹ്ദ, ശിനാസ്, സമാഇല്‍, ഹൈമ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ കൂടുതൽ ലഭിച്ചത്. ഇവിടങ്ങളിലെ റോഡുകളിൽ പലയിടത്തും വെള്ളം കയറി.എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല.