IndiaNEWS

അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച്  പാര്‍ലമെന്‍റില്‍ സംസാരിച്ചതിന്‍റെ പ്രതികാരം; നെഹ്റു കുടുംബത്തെ ബിജെപി നേതാക്കൾ എത്ര അധിക്ഷേപിച്ചാലും കേസില്ല: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി:അദാനി- നരേന്ദ്ര മോദി ബന്ധത്തെക്കുറിച്ച്  പാര്‍ലമെന്‍റില്‍ സംസാരിച്ചതിന്‍റെ പ്രതികാരമാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയെന്നും അതേസമയം നെഹ്റു കുടുംബത്തെ ബിജെപി നേതാക്കൾ എത്ര അധിക്ഷേപിച്ചാലും കേസെടുക്കാൻ ഒരു ജഡ്ജിക്കും ധൈര്യമില്ലെന്നും പ്രിയങ്ക ഗാന്ധി.
ബിജെപി ദേശീയ വക്താവ് സംബിത് പത്ര രാഹുലിനെ അധികാരത്തിന് വേണ്ടി യുദ്ധത്തിൽ കാലുമാറിയ മിർ ജാഫറിനോട്  ഉപമിച്ച് അധിക്ഷേപിച്ചിരുന്നു. ഒരു ജഡ്ജിയും ബിജെപി നേതാവിനെ അയോഗ്യനാക്കിയില്ല.പ്രധാനമന്ത്രിയോ, ബിജെപി മന്ത്രിമാരോ, എംപിമാരോ, ബിജെപി വക്താക്കളോ ആരുമാകട്ടേ, അവരൊക്കെ എന്‍റെ കുടുംബത്തെ,  ഇന്ദിരാ ഗാന്ധിയേയും അമ്മ സോണിയയേയും, നെഹ്‌റുജിയേയും രാഹുലിനെയുമെല്ലാം രൂക്ഷമായി വിമർശിക്കുകയും അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നു.മോശമായ കാര്യങ്ങൾ പറയുന്നു. ഇത് നിരന്തരമായി നടക്കുന്നു. ഒരു ജഡ്ജിയും അവർക്കെതിരെ രണ്ട് വർഷത്തെ തടവ് വിധിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ല- പ്രിയങ്ക പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഉയർത്തിപ്പിടിച്ച് സത്യത്തിനായി തലമുറകളോളം പോരാടിയവാരാണ് ഗാന്ധി കുടുംബം.ഇനിയും അനീതിക്കെതിരെ പ്രതികരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Back to top button
error: