IndiaNEWS

കർഷകരുടെ ആവശ്യം അംഗീകരിച്ച് മഹാരാഷ്ട്ര സർക്കാർ  

മുംബൈ: വിളകൾക്ക് ന്യായമായ വില നിശ്ചയിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ഉള്ളിയടക്കമുള്ള വിളകൾക്ക് സബ്സിഡി ഏർപ്പെടുത്തുക തുടങ്ങി 17 ഓളം ആവശ്യങ്ങളുയർത്തി കർഷകർ നടത്തിവന്ന മാർച്ച് അവസാനിച്ചു.മഹാരാഷ്ട്ര സർക്കാർ പ്രക്ഷോഭകരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണിത്.
  ഇക്കഴിഞ്ഞ മാർച്ച് 13 ന് നാസിക്കിൽ നിന്നാരംഭിച്ച ലോങ്ങ് മാർച്ച് വലിയ ജനപങ്കാളിത്തത്തോടെ മുംബൈ നഗരം ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലായിരുന്നു കർഷകരുടെ ആവശ്യങ്ങൾ
അംഗീകരിച്ചുകൊണ്ടുള്ള
മഹാരാഷ്ട്ര സർക്കാരിന്റെ പ്രഖ്യാപനം.
നവലിബറൽ നയങ്ങൾക്കെതിരെ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങൾ വിജയം കാണുമെന്ന കാര്യം അടിവരയിടുന്നതാണ് കിസാൻ ലോങ്ങ് മാർച്ചിന്റെ ഈ വിജയം.വർഗീയതയും വിഭാഗീയതയും പറഞ്ഞു ഇത്തരം മുന്നേറ്റങ്ങളെ വിഘടിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികൾക്കും വലിയൊരു താക്കീതാണിത്.അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിലായിരുന്നു ലോങ്ങ് മാർച്ച് സംഘടിപ്പിച്ചത്.

Back to top button
error: