
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പിന്തുണച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഹുലിനെ അംഗീകരിക്കുന്നതിൽ എതിർപ്പില്ലെന്ന് നിതീഷ് കുമാർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികൾക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയാകുമെന്ന കമൽനാഥിൻ്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ്. ഭാരത് ജോഡോ യാത്രയോടെ രാഹുൽ ആ സ്ഥാനത്തിന് യോഗ്യനായെന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം.

മുന്‍പ് മമത ബാനര്‍ജിയടക്കമുള്ള നേതാക്കളുടെ പ്രതിപക്ഷ സഖ്യ ആഹ്വാനത്തോട് മുഖം തിരിച്ചിരുന്ന രാഹുലിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റം ശ്രദ്ധേയമാണ്. അതേസമയം കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിനെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചത് പുതിയ ചര്‍ച്ചകള്‍ക്കിടയാക്കി. ആസാദ് തിരികെ വരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ കോണ്‍ഗ്രസ്, പ്രതിപക്ഷ ഐക്യനീക്കത്തിന്റെ ഭാഗമായി മാത്രം ക്ഷണത്തെ കണ്ടാല്‍ മതിയെന്ന് വിശദീകരിച്ചു. എന്നാല്‍ ആസാദിനൊപ്പം പോയ പല നേതാക്കളും ഘര്‍വാപ്പസിക്ക് തയ്യാറെടുക്കുകയാണ്.






