LIFELife Style

വരാനുള്ള ഭാഗ്യം വഴിയിൽത്തങ്ങില്ല, സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത ലോട്ടറിക്ക് അടിച്ചത് കോടികൾ 

വാഷിംഗ്ടണ്‍: ലോട്ടറി എടുക്കാന്‍ താല്‍പര്യമില്ലാത്ത യുവതി സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി ഭാഗ്യം പരീക്ഷിച്ചു , അടിച്ചത് കോടികൾ ! അമേരിക്കയിലെ ലൂയിസ് വില്ലെ സ്വദേശിനി ലോറി ജെയിന്‍സിനാണ് തുക സമ്മാനമായി അടിച്ചിരിക്കുന്നത്. ഇവര്‍ സ്‌ക്രാച്ച് കാര്‍ഡ് ലോട്ടറിയാണ് എടുത്തത്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഹോളിഡേ പാര്‍ട്ടിക്കായി വരികയും, അതില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്ന സമയത്താണ് ഈ യുവതിയെ തേടി ഭാഗ്യമെത്തിയത്. കെന്റക്കി ലോട്ടറിയാണ് ഇവര്‍ എടുത്തത്.

വൈറ്റ് എലഫെന്റ് ഗിഫ് എക്‌സ്‌ചേഞ്ചിലാണ് താന്‍ പങ്കെടുത്തതെന്ന് ലോറി ജെയിന്‍സ് പറയുന്നു. ഇവരുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു പാർട്ടി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ഇതിനിടയിലാണ് എല്ലാം മാറി മറിഞ്ഞത്. ഇവര്‍ ലോട്ടറിയെടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. ടിജെ മാക്‌സ് ലോട്ടറിയില്‍ ഇവരുടെ സുഹൃത്തിന് 25 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് കിട്ടിയതാണ് ലോട്ടറിയെടുക്കാന്‍ കാരണം.

Signature-ad

“സുഹൃത്തുക്കളെല്ലാം എന്നെ ലോട്ടറിയെടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. പാര്‍ട്ടിയിലെ ആവേശത്തിലാണ് ടിക്കറ്റെടുത്ത് പോയത്. ആദ്യത്തെ സ്‌ക്രാച്ച് കാര്‍ഡില്‍ 50 ഡോളറാണ് എനിക്ക് സമ്മാനമായി അടിച്ചത്. ആ പണം ഉപയോഗിച്ചാണ് രണ്ടാമത്തെ ടിക്കറ്റ് എടുത്തത്. എന്നാല്‍ പിന്നീട് കിട്ടിയ ജാക്ക്‌പോട്ട് ടിക്കറ്റായിരുന്നു. അടിച്ച തുക കേട്ടാല്‍ ആരും ഞെട്ടിപ്പോകും. ഒന്നര കോടി രൂപയാണ് ജാക്‌പോട്ടിലൂടെ ലഭിച്ചിരിക്കുന്നത് “- യുവതി പറഞ്ഞു. എല്ലാവര്‍ക്കും ഞെട്ടലായിരുന്നു തനിക്ക് ലോട്ടറി അടിച്ചെന്ന് അറിഞ്ഞപ്പോഴെന്ന് ലോറി പറയുന്നു. മകളുടെ പഠനത്തിനായി എടുത്ത വായ്പ അടച്ചുതീര്‍ക്കാന്‍ ഈ പണം ഉപയോഗിക്കുമെന്ന് ലോറി പറഞ്ഞു.

 

 

 

Back to top button
error: