കോട്ടയം: മൂന്നിലവ് കൂട്ടക്കല്ലിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ മതിലില്‍ ഇടിപ്പിച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറിഞ്ഞത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഡ്രൈവറുടെ മനസാന്നിധ്യം മൂലമാണ് വലിയ അപകടം ഒഴിവായത്. അപകടത്തില്‍ ഡ്രൈവറുടെ തലയ്ക്ക് പരുക്കേറ്റു. യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.
പരുക്കേറ്റവരെ ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ ആശുപതികളിലായി പ്രവേശിപ്പിച്ചു.