CrimeIndiaNEWS

കമിതാക്കളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം കൊലപ്പെടുത്തിയ താന്ത്രികൻ അറസ്റ്റിൽ

ജയ്പൂർ: കമിതാക്കളോട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടശേഷം കൊലപ്പെടുത്തിയ താന്ത്രികൻ അറസ്റ്റിൽ.

55കാരനായ താന്ത്രികൻ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. മൂന്ന് ദിവസത്തോളം ഒളിവില്‍ കഴിഞ്ഞ ഇയാളെ രാജസ്ഥാനിലെ ഉദയ്പൂരിലെ കേളബാവാഡിയിലെ വനമേഖലയില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.

Signature-ad

അധ്യാപകനായ രാഹുല്‍ മീണ (30), സോനു കുന്‍വര്‍ (28) എന്നിവരാണ് മരിച്ചത്.ഇരു സമുദായത്തിൽപ്പെട്ട രാഹുലും സോനുവും തമ്മിൽ വർഷങ്ങളായി ബന്ധം ഉണ്ടായിരുന്നു.എന്നാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല.തുടർന്ന് ഇരുവരും നേർച്ചയ്ക്കായി ഭദവി ഗുഡയിലെ ഇച്ഛപൂര്‍ണ ശേഷനാഗ് ഭാവ്ജി മന്ദിറില്‍ എത്തി. ഇവിടെ വച്ചാണ് ഭലേഷ് കുമാറിനെ കണ്ടുമുട്ടിയത്.തുടർന്ന് ഇയാളുടെ നിർദ്ദേശപ്രകാരം മറ്റൊരു സ്ഥലത്തെത്തുകയായിരുന്നു.

നവംബര്‍ 15 ന് വൈകുന്നേരം രാഹുലിനെയും സോനുവിനെയും  വനത്തിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ക്ഷണിച്ച്‌ തന്റെ മുന്നില്‍ വെച്ച്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാൾ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് ഇയാള്‍ തന്ത്രപൂര്‍വ്വം ഇരുവരെയും അവിടേക്ക് എത്തിച്ചത്. ഇരുവരും തന്ത്രി പറഞ്ഞതുപോലെ ചെയ്തപ്പോള്‍ ഭലേഷ് കുമാര്‍ ആദ്യം രാഹുലിനെ കൊലപ്പെടുത്തി.ശേഷം സോനുവിനെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി.

ഏറെ വികൃതമാക്കപ്പെട്ട അവസ്ഥയിലാണ് ഇരുവരുടെയും മൃതദേഹം പിന്നീട് കണ്ടെത്തിയത്. രാഹുലിന്‍റെയും സോനുവിന്‍റെയും സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പടെ താന്ത്രികന്‍ ഫെവികിക്ക് പശ ഒഴിച്ചതായും പോലീസ് കണ്ടെത്തി.

കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷമായി ഭലേഷ് ഇവിടെ താമസിക്കുന്നുണ്ടെന്നും ആളുകള്‍ ഇയാളെ സന്ദര്‍ശിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.

Back to top button
error: