ആലപ്പുഴ :തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കട ഇടിച്ചു നിരത്തി എക്സൈസ്.
ചാരുംമൂട് ജംഗ്ഷനില്‍ തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയിരുന്ന കടയാണ് എക്‌സൈസ് ജെ സി ബി കൊണ്ടുവന്ന് ഇടിച്ച് നിരത്തിയത്.
നൂറനാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഖിലാണ് പെട്രോളിംഗിനിടെ തട്ടുകടയുടെ അടുത്തായി കഞ്ചാവുമായി നിന്ന യുവാവിനെ പിടികൂടിയത്. ഇയാളില്‍ നിന്നും പന്ത്രണ്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് തട്ടുകടയുടെ ഉടമ പുതുപ്പള്ളിപ്പുറം സ്വദേശി ഷൈജുഖാന്‍ ആണ് കഞ്ചാവ് നല്‍കിയതെന്ന് എക്‌സൈസിന് മനസിലായത്.
ഷൈജുഖാന്റെ കടയും വീടും കേന്ദ്രീകരിച്ച് രാത്രികാലങ്ങളില്‍ കഞ്ചാവ് കച്ചവടം നടക്കുന്നതായും എക്‌സൈസ് കണ്ടെത്തി. പൊതിക്ക് അഞ്ഞൂറ് രൂപ നിരക്കിലായിരുന്നു ഇയാള്‍ കച്ചവടം നടത്തിയിരുന്നത്.തുടർന്നാണ് ജെസിബിക്ക് കട ഇടിച്ചു നിരത്തിയത്.