CrimeNEWS

കിടപ്പുരോഗിയുടെ കമ്മലും മോതിരവും മോഷ്ടിച്ച് ഹോം നഴ്സ്, മുങ്ങിയത് മുക്കുപണ്ടം പകരം വെച്ച്

കൊല്ലം: കൊട്ടിയത്ത് കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷം മുക്കുപണ്ടം വെച്ച് വീട്ടുകാരെ കബിളിപ്പിച്ചു കടന്നുകളഞ്ഞ ഹോംനഴ്സ് പിടിയില്‍. കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) ആണ് പിടിയിലായത്. കഴിഞ്ഞ സപ്റ്റംബര്‍ അവസാനത്തോടെ തെക്കേവിള കുന്നത്തുകാവിലുള്ള കിടപ്പുരോഗിയെ ചികിത്സിക്കാനാണ് ഇവരെത്തിയത്.

ഒരുമാസത്തെ കരാറിനെത്തിയ ഇവര്‍ രോഗിയുടെ കമ്മലും മോതിരവും കൈക്കലാക്കുകയും പകരം മുക്കുപണ്ടം ധരിപ്പിക്കുകയും ചെയ്തു. കരാര്‍ കാലാവധി കഴിഞ്ഞ ഹോംനഴ്സ് വീട്ടുകാരെ അറിയിക്കാതെ കടന്നുകളഞ്ഞു. സംശയംതോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് രോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മാറ്റി മുക്കുപണ്ടം ധരിപ്പിച്ചതായി കണ്ടെത്തിയത്.

Signature-ad

വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഹോംനഴ്സിനെ അറസ്റ്റ് ചെയ്തത്.

 

Back to top button
error: