NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍ 

എറണാകുളം :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ ശേഷം ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ വൈശാലി ജില്ലയില്‍ മഞ്ജീത് കുമാറിനെയാണ് (22) കുന്നത്തുനാട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ ദമ്ബതികളുടെ 13 വയസ്സായ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന്, ഒളിവില്‍ പോയ ഇയാള്‍ ബിഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ മാറി മാറി താമസിച്ചു.

 

Signature-ad

 

പ്രത്യേക അന്വേഷണസംഘം ഇയാളെ ആഗ്രയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐരാപുരത്തെ ഒരു കമ്ബനിയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്.

Back to top button
error: