കോഴിക്കോട്: മുക്കത്ത് ശക്തമായ മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് വീട്ടമ്മക്ക് പരിക്ക്. അഗസ്ത്യമുഴി സ്വദേശി ഇരിക്കാലിക്കല്‍ ചന്ദുകുട്ടിയുടെ ഭാര്യ തങ്കത്തിനാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തില്‍ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.
ശനിയാഴ്ച വൈകിട്ട് പെയ്ത വേനല്‍ മഴയിലും കാറ്റിലുമാണ് സംഭവം.
മുക്കത്ത് വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അഗസ്ത്യമുഴി തടപ്പറമ്ബില് സുധാകരന്റെ വീടിന്റെ മുകളിലേക്കും മരം വീണു.
ന്നടുത്തൊടികയില് ജയപ്രകാശന്റെ വീടിന് മുകളിലും മരം വീണ് അടുക്കളയുടെ മേല്കൂരക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. തടപ്പറമ്ബില് ഗീതയുടെ പറമ്ബിലെ പ്ലാവും കടപുഴകി വീണു.
മുക്കം ഫയർ ഫോയ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.പലയിടത്തും ഇലക്ട്രിക് ലൈനിന്റെ മുകളിലേക്കും മരം വീണിട്ടുണ്ട്.