HealthLIFE

അറിയാം പറയാം പ്രചരിപ്പിക്കാം… മുരിങ്ങയുടെ ഗുണഗണങ്ങള്‍

കേരളത്തിലെ മിക്ക വീടുകളിലും സാധാരണയായി നട്ടുവളര്‍ത്തുന്ന ഒരു മരമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാേട്ടീന്‍, കാല്‍സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിന്‍ സി, എ, ധാതുക്കള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചര്‍മ്മം, മുടി, എല്ലുകള്‍, കരള്‍, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മുരിങ്ങയിലയുടെ കൂടുതല്‍ ഉപയോഗങ്ങള്‍ ഇവയാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിന്
രക്തക്കുഴലുകളെ തടയുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുരിങ്ങ ഇലകള്‍ സഹായിക്കുന്നു. ഇത് ഹൃദയ സംബന്ധമായ രോഗങ്ങളെ തടയുന്നു. കൂടാതെ മുരിങ്ങയില്‍ സിങ്കിന്റെ അളവ് കൂടുതലാണ് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
മുരിങ്ങയിലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ എ, സി ഇരുമ്പ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
ശരീരത്തിലെ കോശജ്വലനത്തിന് സഹായിക്കുന്നു, ചര്‍മ്മത്തിന്റെയും മുടിയുടെയും ഘടന മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് മുരിങ്ങ. രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് നല്ലതാണ്.

നല്ല ഉറക്കത്തിന്
ഉറക്കവും പോഷകാഹാരവും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. മുരിങ്ങ ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. തളര്‍ച്ച, ക്ഷീണം എന്നിവയ്ക്ക് പരിഹാരവുമാണ് മുരിങ്ങയിലകള്‍.

ദഹനത്തിന് നല്ലത്
മുരിങ്ങ ഇലകള്‍ കഴിക്കുന്നത് ദഹന സംബന്ധമായ അസുഖങ്ങള്‍ക്കെതിരെ ഗുണം ചെയ്യും. മലബന്ധം, ഗ്യാസ്, ഗ്യാസ്‌ട്രൈറ്റിസ് എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ മുരിങ്ങ ഇലകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

അസ്ഥികളുടെ ആരോഗ്യത്തിന്
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകള്‍. മുരിങ്ങ ഇലകള്‍ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി സ്വഭാവം ഉള്ളതിനാല്‍ അവ സന്ധിവാതം തടയാന്‍ സഹായിക്കുന്നു.

മുരിങ്ങയിലകള്‍ എങ്ങനെ ഉപയോഗിക്കാം

മുരിങ്ങയില പൊടി
മുരിങ്ങയില ഉണക്കി പൊടിച്ച് ഉപയോഗിക്കാം. ഈ പൊടി സൂപ്പിലോ ചായയിലോ ചേര്‍ത്ത് കുടിക്കാം.

മുരിങ്ങയില ജ്യൂസ്
മുരിങ്ങയുടെ തളിരിലകള്‍ ഉപയോഗിച്ച് ജ്യൂസ് ഉണ്ടാക്കി കുടിക്കാവുന്നതാണ്.

മുരിങ്ങയില എണ്ണ
ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാനും ശുദ്ധികരിക്കാനും ഈ എണ്ണയ്ക്ക് സാധിക്കും. കൂടാതെ മുടിയ്ക്ക് ആവശ്യമായ ഈര്‍പ്പം പകരുകയും ചെയ്യുന്നു.

 

 

Back to top button
error: