ബെംഗളൂരു∙ വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തി രണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്.വിദ്യാർത്ഥിയെ ചും ബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ അധ്യാപികയെ സസ്പെൻഡ് ചെയ്തു.
കർണാടക ചിന്താമണി മുരുഗമല്ലയിലെ ഒരു സ്കൂൾ പ്രധാനധ്യാപികയെയാണ് സസ്പെൻഡ് ചെയ്തത്. ടൂറിനിടെയാണ് പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം പ്രധാനാധ്യാപിക ‘റൊമാന്റിക്’ ഫോട്ടോ എടുത്തത്.
ചിത്രങ്ങൾ ലീക്കായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇരുവരും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. അധ്യാപിക വിദ്യാർഥിയെ ചുംബിക്കുകയും വിദ്യാർഥിയെക്കൊ ണ്ട് എടുത്തുയർത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിദ്യാർഥിയുടെ രക്ഷിതാക്കൾ പരാതി നൽകി. ഇതിന് പിന്നാന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തത്.