ന്യൂഡൽഹി:ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ 2024 ൽ ഇന്ത്യയിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്നലെ ഡൽഹിയിൽ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാരോടായിരുന്നു നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്.
ഇതിന് മുൻപ് മാര്‍പാപ്പയെ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷം എന്നും മോദി വിരുന്നില്‍ വെച്ച് പറഞ്ഞു.വിരുന്നില്‍ ഇന്ത്യയുടെ വികസനത്തിന് ക്രിസ്ത്യന്‍ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു.
സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉള്‍പ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തത്. ദില്ലിയിലെ മോദിയുടെ ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാണ്‍ മാര്‍ഗിലെ മോദിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നൊരുങ്ങുന്നത്.
രാജ്യമെമ്ബാടും ക്രിസ്മസ് ദിന ആശംസകള്‍ കൈമാറണമെന്ന് പ്രവര്‍ത്തകര്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിരുന്നൊരുക്കിയത്. തെക്കേ ഇന്ത്യയിലടക്കം ലോക് സഭ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ സമുദായത്തോടടുക്കാന്‍ ബിജെപി വലിയ ശ്രമം നടത്തുകയാണ്. കഴിഞ്ഞ കേരള സന്ദര്‍ശനത്തില്‍ കൊച്ചിയില്‍ ക്രൈസ്തവ സഭാധ്യക്ഷന്മാരെ മോദി കണ്ടിരുന്നു. മണിപ്പൂര്‍ കലാപത്തിലൂടെ ക്രൈസ്തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാന്‍ കൂടിയാണ് മോദിയുടെ ശ്രമം