IndiaNEWS

എഴുപതുകാരിയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മകന്റെ മര്‍ദനം

ഭുവനേശ്വർ: തന്റെ കൃഷിയിടത്തില്‍ നിന്നും പച്ചക്കറിയെടുത്തതിന് എഴുപതുകാരിയായ അമ്മയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച്‌ മകൻ.ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലാണ് സംഭവം.

തന്റെ കൃഷിയിടത്തില്‍ നിന്ന്  പച്ചക്കറി പറിച്ചതാണ് മകനെ പ്രകോപിപ്പിച്ചത്. തര്‍ക്കം രൂക്ഷമായതോടെ മകൻ അമ്മയെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച നാട്ടുകാര്‍ക്കെതിരെയും ഇയാള്‍ ഭീഷണിമുഴക്കിയിരുന്നു.

Signature-ad

നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയും സ്ത്രീയെ ചികിത്സക്കായി പ്രദേശത്തെ സ്വകാര്യ ഹെല്‍ത് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ മകനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Back to top button
error: