യുവ മോര്‍ച്ച നേതാവിനെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം.യുവ മോര്‍ച്ച പൂനെ മേഖലയിലെ നേതാവായ സുനില്‍ ധുമലി(35)നെ ചൊവാഴ്ചയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ മുറിവുകളോടെയാണ് സുനിലിന്റെ മൃതദേഹം കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
സുനില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് മേഖലയിലെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ പറഞ്ഞു. കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിച്ചിരുന്ന വ്യക്തിയാണ് സുനില്‍. കുടുംബപരമായിട്ടും സാമ്ബത്തികപരമായിട്ടും പ്രശ്നങ്ങളൊന്നും സുനിലിനില്ലെന്നും പ്രവര്‍ത്തകര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.