ജയ്‌പുര്‍: രാജസ്‌ഥാനില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ വി.ഐ.പി. ഡ്യൂട്ടിക്കു പോയ ആറ് പോലീസുകാര്‍ അപകടത്തില്‍ മരിച്ചു.പരിക്കേറ്റ ഒരാളുടെ നില ഗുരുതരവുമാണ്.
ചുരു ജില്ലയില്‍ ദേശീയപാത 58- ല്‍ ഇന്നലെ രാവിലെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച സൈലോ എസ്.യു.വി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഖിന്‍വ്‌സര്‍ പോലീസ് സ്‌റ്റേഷനിലെ ആറ് പോലീസുകാരെയും മഹിളാ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരാളെയുമാണ് പ്രധാനമന്ത്രിയുടെ ജുന്‍ജുനുവിലെ യോഗത്തിലേക്കു ഡ്യൂട്ടിക്ക് നിയോഗിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
ഖിന്‍വ്‌സര്‍ പോലീസ് സ്‌റ്റേഷനിലെ പോലീസുകാരായ രാമചന്ദ്ര, കുംഭാരം, താനറാം, ലക്ഷ്‌മണ്‍ സിങ്, സുരേഷ് എന്നിവരാണ് മരിച്ചത്. ഹെഡ് കോണ്‍സ്‌റ്റബിള്‍ സുഖ്‌റാമിനാണ് പരുക്ക്. ഇയാളെ നാഗൗറിലെ ജെ.എല്‍.എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.