IndiaNEWS

ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന അട്ടാരി റെയില്‍വേ സ്റ്റേഷനിൽ പോകാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമാണ്! കാരണങ്ങൾ അറിയാം

   രാജ്യത്തിന്റെ ജീവനാഡിയാണ് ഇന്ത്യൻ റെയിൽവെ. പ്രതിദിനം കോടിക്കണക്കിന് ആളുകള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നു.  രാജ്യത്തുടനീളം വ്യാപിച്ചു കിടക്കുകയാണ് റയില്‍വേ ശൃംഖല, ഇത് ഗ്രാമപ്രദേശങ്ങളെ വലിയ മെട്രോകളുമായി ബന്ധിപ്പിക്കുന്നു.

യാത്ര സുഗമമാക്കാന്‍ രാജ്യത്തുടനീളം നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതേസമയം, നിങ്ങള്‍ക്ക് പോകാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമുള്ള ഒരു റെയില്‍വേ സ്റ്റേഷന്‍ നമ്മുടെ രാജ്യത്ത് ഉണ്ടെന്ന് അറിയാമോ. വിസയും പാസ്പോര്‍ട്ടും ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് ഈ റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം ലഭിക്കില്ല.

Signature-ad

അപൂര്‍വ റെയില്‍വേ സ്റ്റേഷന്‍

അട്ടാരി ശ്യാം സിംഗ് റെയില്‍വേ സ്റ്റേഷന്‍ എന്നാണ് ഈ സ്റ്റേഷന്റെ പേര്. ഇന്ത്യയിലെ ഈ റെയില്‍വേ സ്റ്റേഷന്‍ പഞ്ചാബിലെ അമൃത്സര്‍ ജില്ലയിലാണ്, ഫിറോസ്പൂര്‍ റെയില്‍വേ സ്റ്റേഷന്റെ അധികാരപരിധിയിലാണ് ഇത് വരുന്നത്. ഈ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍, നിങ്ങള്‍ക്ക് പാകിസ്താന്‍ വിസ ഉണ്ടായിരിക്കണം.

അട്ടാരി സ്റ്റേഷന്‍ ഇന്ത്യയുടെ ഭാഗമാണ്, എന്നാല്‍ ഇവിടെ സന്ദര്‍ശിക്കാന്‍ പാകിസ്താന്റെ അനുമതിയും ആവശ്യമാണ്. വിസയും പാസ്പോര്‍ട്ടും ഇല്ലാതെ നിങ്ങള്‍ ഇവിടെ പോയാല്‍, ഫോറിന്‍ ആക്ട് 14 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പിഴയും അടക്കേണ്ടിയും വരും.

പാസ്‌പോര്‍ട്ടും വിസയും എന്തുകൊണ്ടാണ് ആവശ്യമായത്…?

അട്ടാരി റെയില്‍വേ സ്റ്റേഷന്‍ വളരെ സെന്‍സിറ്റീവ് പ്രദേശത്ത് സ്ഥിതിചെയ്യുന്നു, കാരണം ഇത് പാകിസ്താനുമായുള്ള അടുത്ത അതിര്‍ത്തി പ്രദേശമാണ്. പഞ്ചാബില്‍ നിന്നുള്ള ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷനാണ് അട്ടാരി. ഒരു വശത്ത് അമൃത്സറും മറുവശത്ത് ലാഹോറും സ്ഥിതി ചെയ്യുന്നു.

ഇന്ത്യയിലേക്കും പാകിസ്താനിലേക്കുമുള്ള എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളില്‍ ഒന്നാണിത്, അതിനാല്‍ ഈ സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സാധുവായ വിസയും പാസ്പോര്‍ട്ടും നിര്‍ബന്ധമാണ്. മാത്രമല്ല, ഈ റെയില്‍വേ സ്റ്റേഷന്റെ സുരക്ഷ സായുധ സേനയുടെ കൈകളിലാണ്, ഓരോ യാത്രക്കാരനെയും പല തലങ്ങളില്‍ സൂക്ഷ്മമായി പരിശോധിക്കുന്നു.

Back to top button
error: