തൃശൂർ:ഷവര്‍മ തയാറാക്കുന്ന യന്ത്രത്തില്‍നിന്ന് തീ പടര്‍ന്ന് ഹോട്ടൽ കത്തിനശിച്ചു.മുളങ്കുന്നത്തുകാവില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് തീപിടിത്തമുണ്ടായത്.
ഷവര്‍മ പാചകം ചെയ്യാന്‍ വേണ്ടി യന്ത്രം ഓണ്‍ചെയ്തുവച്ച് ജീവനക്കാര്‍ പുറത്തുപോയ സമയത്താണ് തീ പടര്‍ന്നത്. ഷോട്ട് സര്‍ക്യൂട്ട് മൂലമാണ് അഗ്‌നിബാധ ഉണ്ടായത്. യന്ത്രത്തില്‍നിന്നും പുക മുകളിലേക്ക് പോകാനുള്ള പുകക്കുഴല്‍ പൂര്‍ണമായി കത്തിനശിച്ചു.
മുകള്‍ നിലയില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തിയെങ്കിലും തൃശൂരില്‍നിന്നും അഗ്‌നിശമന
വിഭാഗവും മെഡിക്കല്‍ കോളജ് പോലീസും എത്തി തീ അണച്ചു.