കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് വേനൽ മഴ കേരളത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കും.വടക്കൻ ജില്ലകളിൽ ഇതുവരെ മഴ ലഭിക്കാത്ത പ്രദേശങ്ങളിലും മഴ ലഭിക്കാനുള്ള അന്തരീക്ഷ സാഹചര്യം ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം.
വടക്കൻ കേരളത്തിൽ കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോരമേഖലകളിൽ അതിശക്തമായ മഴയ്ക്കാനാണ് സാധ്യത.മാനന്തവാടി കൽപ്പറ്റ തുടങ്ങി വയനാട് ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മഴ ലഭിക്കും.മണ്ണാർക്കാട്, ഒറ്റപ്പാലം, മൂവാറ്റുപുഴ , നേര്യമംഗലം, പിറവം, അങ്കമാലി, റാന്നി, പുനലൂർ, അടൂർ,അഞ്ചൽ തുടങ്ങി സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.