ന്യൂഡൽഹി:ട്രെയിനുകളിലെ ഹോണ്‍ മുഴക്കല്‍ നിരോധിക്കണമെന്ന ഹര്‍ജി തള്ളി.ദേശീയ ഹരിത ട്രൈബ്യൂണലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്.
വലിയ മുഴക്കത്തോടെയുള്ള ട്രെയിനിന്റെ ഹോണുകള്‍ വിലക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. രാജസ്ഥാനിലെ അജ്മീര്‍ സ്വദേശികളാണ് ട്രെയിനിന്റെ ഹോണ്‍മുഴക്കല്‍ മൂലം സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണം തടയണമെന്ന ഹര്‍ജിയുമായി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
ശബ്ദരഹിത അന്തരീക്ഷം ആവശ്യമാണെങ്കിലും, റെയില്‍വേയുടെ ആവശ്യ പ്രവൃത്തികള്‍ക്ക് ഹോണ്‍ മുഴക്കല്‍ അനിവാര്യമാണ്. അതിനാല്‍, റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നീക്കങ്ങള്‍ സാധ്യമാകില്ലെന്ന് ജസ്റ്റിസ് എ.കെ കോയല്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് വ്യക്തമാക്കി.