FoodNEWS

ഗര്‍ഭാശയ-സ്തനാര്‍ബുധങ്ങളെ തടയാന്‍ ഏറ്റവും നല്ല ഔഷധം;പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ

നാല് ഒറഞ്ച് കഴിക്കുന്നതിന് തുല്യമാണ് ഒരു പേരക്കയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.അതെ,ധാതുസമ്ബത്തിന്റെ ഒരു പവര്‍ഹൗസാണ് പേരയ്ക്ക.
കണ്ടാല്‍ കുഞ്ഞനാണെങ്കിലും വിറ്റാമിന്‍-സി, ചർമ്മത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ യഥേഷ്ടം നല്‍കാന്‍ കഴിയുന്ന ഒന്നാണ് പേരയ്ക്ക.മാംഗനീസിന്റെ സാന്നിധ്യവും ഇതില്‍ കൂടുതലാണ്. രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴയുന്ന വിധത്തില്‍ പൊട്ടാസ്യത്തിന്റെ അളവും ഇതില്‍ നിന്ന് ലഭിക്കും.ശരീരത്തില്‍ ജലത്തിന്റെ അളവ് സംരക്ഷിച്ചു നിര്‍ത്താൻ കഴിയുന്ന പേരയ്ക്കയിൽ ഓറഞ്ചിലുള്ളതുപോലെ വിറ്റാമിന്‍-സിയുടെ അളവും ധാരാളമുണ്ട്.
അണുബാധ തടയുന്നതിനും ഈ പഴം വളരെ ഗുണം ചെയ്യുന്നുണ്ട്. ലൈസോപിന്‍, ക്വര്‍സിറ്റിന്‍, വിറ്റാമിന്‍-സി, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുള്ളതുകാരണം കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പേരക്കക്ക് കഴിയും. ഗര്‍ഭാശയ-സ്തനാര്‍ബുധങ്ങളെ തടയാന്‍ ഏറ്റവും നല്ല ഔഷധമായിട്ടാണ് പേരക്കയെ ആരോഗ്യ വിദഗ്ധർ കണക്കാക്കുന്നത്..
 നാര് ധാരാളം അടങ്ങിയ പഴമാണ് പേരയ്ക്ക.അതുകാരണം ഡയബറ്റിക്കിനെ തടയാന്‍ ഇത് ഏറ്റവും ഗുണകരമാണ്.പഞ്ചസാരയുടെ അളവ് കുറക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.ശരീരത്തിലെ പൊട്ടാസ്യത്തിന്റേയും സോഡിയത്തിന്റേയും അളവ് തുല്യമാക്കി നിര്‍ത്താന്‍ പേരക്കയ്ക്ക് കഴിയും.രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്നതുപോലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഇതിന് കഴിയും. ഹൃദയത്തെ സാരമായി ബാധിക്കുന്ന രോഗത്തെ ഇതുവഴി തടയാനാകും.നല്ല കൊളസ്‌ട്രോളിനെ ഉദ്പാദിപ്പിക്കാനും ഇതിന് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിനംപ്രതി കഴിക്കുന്ന നാരുള്ള ഭക്ഷണങ്ങളില്‍ 12 ശതമാനം പേരക്ക ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Back to top button
error: