IndiaNEWS

മുട്ട കടം കൊടുത്തില്ല;കടയുടമയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍

മുട്ട കടം കൊടുക്കാത്തതിന്‍റെ പേരില്‍ കടയുടമയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍.ഛത്തീസ്‌ഗഡിലെ ബില്‍ഹ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏപ്രില്‍ ഇരുപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബര്‍തോരി ഗ്രാമത്തില്‍ താമസിക്കുന്ന യോഗേഷ് വര്‍മ എന്ന കടയുടമായാണ് ദീപക് ചതുര്‍വേദി രാഹുല്‍ കുമാര്‍ ഭാസ്‌കര്‍ പരമേശ്വര്‍ ഭരദ്വാജ് എന്നീ പ്രതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്‍ന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

 യോഗേഷ് വര്‍മയുടെ ബില്‍ഹയിലെ ബിരിയാണി സെന്‍ററിലേക്ക് പ്രതികള്‍ എത്തി പണം ഇല്ലെന്നും മുട്ടകള്‍ കടമായി തരണം എന്നും  ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യോഗേഷ് വര്‍മ മുട്ട നല്‍കാന്‍ വിസമ്മതിക്കുകയും, തുടര്‍ന്ന് പ്രതികള്‍ യോഗേഷ് വര്‍മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം യോഗേഷിനെ ബലംപ്രയോഗിച്ച്‌ കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു.

 

Signature-ad

സമീപത്തുള്ള മറ്റ് കടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഇവരുടെ വാഹനത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.ബില്‍ഹ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Back to top button
error: