KeralaNEWS

പാലിക്കാം നിയമങ്ങള്‍; ഒഴിവാക്കാം അപകടങ്ങള്‍

ട്രാഫിക് സിഗ്‌നലുകള്‍, നിര്‍ദേശങ്ങള്‍, മുന്നറിയിപ്പുകള്‍ എന്നിവ കര്‍ശനമായി പാലിക്കണം. വളരെ ചെറിയ കാര്യങ്ങളാണെങ്കില്‍ പോലും ഒന്നും നിസാരമായി കാണരുത്

മറ്റേത് മേഖലയെക്കാളും റോഡുകളിലാണ് നിയമങ്ങൾ കർശനമായി പാലിക്കേണ്ടത്. കാരണം, ഇവ സുരക്ഷിത ജീവിതത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. നിരത്തുകളിലെ ട്രാഫിക് സിഗ്നലുകൾ, നിർദേശങ്ങൾ, മുന്നറിയിപ്പുകൾ എന്നിവ കർശനമായി പാലിക്കണം. വളരെ ചെറിയ കാര്യങ്ങളാണെങ്കിൽ പോലും ഒന്നും നിസാരമായി കാണരുത്.

  • ഇടതുവശത്തുകൂടെ വാഹനങ്ങളെ മറികടക്കരുത്
  • തിരക്കുപിടിച്ച അങ്ങാടികൾ, സീബ്രാക്രോസുകൾ, നടപ്പാതകൾ, അപകടംപിടിച്ച വളവുകൾ എന്നിവയ്ക്കടുത്തെത്തുമ്പോൾ വേഗത കുറയ്ക്കുക, നിയമങ്ങളനുസരിക്കുക, സ്വയം നിയന്ത്രിക്കുക
  • അനുവദനീയമായ സ്ഥലങ്ങളിൽമാത്രം വാഹനം പാർക്ക് ചെയ്യുക
  • രണ്ടോ നാലോ വരിയുള്ള പാതകളിൽ വരുന്ന സിഗ്നലുകളിൽ ‘യു ടേൺ’ എടുക്കുമ്പോൾ വാഹനം വലതുവശം ചേർത്ത് നിർത്തണം. ഇടതുവശത്തേക്ക് തിരിയേണ്ട വാഹനങ്ങൾക്ക് സുഗമമായി പോകാനുള്ള വഴി വിടണം
  • ഓരോ സ്ഥലത്തും അനുവദിക്കപ്പെട്ട വേഗമുണ്ട്. അത് കർശനമായി പാലിക്കണം
  • റോഡ് വാഹനമോടിക്കുന്നവർക്ക് മാത്രമുള്ളതല്ല. കാൽനട യാത്രികർക്കുമുള്ളതാണെന്ന് മറക്കരുത്
  • സിഗ്നൽ ലൈറ്റുള്ളിടത്തെത്തുമ്പോൾ തിരക്കുപിടിച്ച് മറികടക്കാനും നൂണ്ട്
  • കയറാനും ശ്രമിക്കരുത്
  • വളവുകളിൽ ഇൻഡിക്കേറ്റർ ഓണാക്കി മാത്രം വാഹനം തിരിക്കുക
  • ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക, സീറ്റ് ബെൽറ്റ് ഇടാൻ മറക്കരുത്
  • ഹെഡ്സെറ്റിൽ പാട്ട് കേട്ട് ഒരുകാരണവശാലും വാഹനം ഓടിക്കരുത്
  • ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത്
  • എല്ലായിപ്പോഴും ക്ഷമയോടെ ശാന്തമായി വാഹനം ഓടിക്കാൻ ശ്രമിക്കണം

Back to top button
error: