FoodNEWS

ചൂടുകാലത്തൊരു മുന്തിരി ഐസ്‌ക്രീം ആയാലോ? 

ചൂടിൽ പൊള്ളി നിൽക്കുമ്പോൾ ഒരു ഐസ്ക്രീം കഴിക്കാൻ തോന്നുന്നത് സ്വാഭാവികം.തണുപ്പുള്ളപ്പോഴും ഐസ്ക്രീം കഴിക്കാൻ ഒട്ടുമുക്കാൽ പേർക്കും വലിയ ബുദ്ധിമുട്ടുണ്ടാവില്ല.കാരണം ഐസ്‌ക്രീം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും.എന്നാല്‍ ഇഷ്ടപ്പെടുന്നവരെ അകറ്റി നിര്‍ത്തുന്ന ഒരു കാര്യമുണ്ട്, ഐസ്‌ക്രീം തടി കൂട്ടുമെന്ന പേടി. പല്ലു കേടു വരും, കോള്‍ഡു വരും എന്നൊക്കെ പറഞ്ഞ് കുഞ്ഞുങ്ങളെ ഐസ്‌ക്രീമില്‍ നിന്ന് അകറ്റി നിര്‍ത്തുന്നവരുമുണ്ട്.എന്നാല്‍ ഐസ്‌ക്രീമിന്ചില ആരോഗ്യവശങ്ങളുമുണ്ട്.പാല്‍ കൊണ്ട് ഉണ്ടാക്കുന്നതുകൊണ്ട് ഐസ്‌ക്രീമില്‍ കാല്‍സ്യം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ പല്ലിനും എല്ലിനും ഇത് ഗുണം ചെയ്യും.പാല്‍ കുടിയ്ക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് ഐസ്‌ക്രീം കൊടുക്കുന്നതു നല്ലതെന്നര്‍ത്ഥം.! എന്നാൽ എന്നുമാകരുത്.മിതമായ രീതിയിൽ കഴിക്കാവുന്ന ഒന്നുതന്നെയാണ് ഐസ്ക്രീം
മുന്തിരി ഐസ്‌ക്രീം തയാറാക്കുന്ന വിധം
 

ആവശ്യമായ ചേരുവകള്‍

1) മുന്തിരി

2) പഞ്ചസാര

3) പാല്‍

4) കോണ്‍ഫ്ളവര്‍

5) ജെലറ്റിന്‍

6) എസ്സന്‍സ്

7) വിപ്പിങ് ക്രീം

തയ്യാറാക്കുന്ന വിധം

അര ലിറ്റര്‍ പാല്‍ തിളപ്പിച്ചതില്‍ ഒന്നര വലിയ സ്പൂണ്‍ പഞ്ചസാര, അല്‍പം പാലില്‍ കലക്കിയ ഒരു വലിയ സ്പൂണ്‍ കോണ്‍ഫ്ളവര്‍ എന്നിവ ചേര്‍ത്തു അടുപ്പില്‍ വച്ചു തുടരെയിളക്കുക. ഒരു വലിയ സ്പൂണ്‍ ജെലറ്റിന്‍ കാല്‍ കപ്പ് വെള്ളത്തില്‍ കുതിര്‍ത്തശേഷം ചൂടുവെള്ളത്തില്‍ ഇറക്കിവച്ച്‌ അലിയിച്ചതു പാല്‍ മിശ്രിതത്തില്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങുക.

 

 

ചൂടാറിയ ശേഷം ഫ്രീസറില്‍ വയ്ക്കുക.രണ്ടു മണിക്കൂറിനു ശേഷം പുറത്തെടുത്ത് ഒരു ചെറിയ സ്പൂണ്‍ എസ്സന്‍സ്, ഒരു വലിയ സ്പൂണ്‍ വിപ്പിങ് ക്രീം, അരക്കപ്പ് മുന്തിരി വെള്ളം ചേര്‍ക്കാതെ അരച്ച്‌ അരിച്ചത് എന്നിവ ചേര്‍ത്തു മിക്‌സിയില്‍ അടിച്ചു പതപ്പിക്കുക. ഫ്രീസറില്‍ വച്ചു സെറ്റ് ചെയ്യുക.കൊതിപ്പിക്കും മുന്തിരി ഐസ്‌ക്രീം തയ്യാര്‍.

Back to top button
error: